Posts

Showing posts from February, 2022

സൃഷ്ടിയുടെ പരിപാലനം – (പരിസ്ഥിതി സംരക്ഷണം) Malayalam

Image
         നമ്മൾ ആടുകളുടെ "സുന്ദരി/നല്ല ഇടയൻ" മാത്രമല്ല , പ്രകൃതിയുടെ                                           കൂടിയാണ്!                                1. ആമുഖം എന്റെ കഴിഞ്ഞ ലേഖനത്തിന്റെ തുടർച്ചയായി ആണ് ഇത് എഴുതുന്നത് . സൃഷ്ടിയുടെ പരിപാലനം , ( പരിസ്ഥിതി സംരക്ഷണം ) എന്ന ആശയം മൊട്ടിടുന്നത് ദൈവവും സൃഷ്ടികളും    തമ്മിൽ അടിസ്ഥാനപരമായി ഉള്ള ആഴമായ ബന്ധത്തിൽ നിന്നും ആണ് . തന്നിൽ   നിന്നും ഉടലെടുക്കുന്ന ഓരോ സൃഷ്ടിയിലൂടെയും സ്രഷ്ട്ടാവ് നമുക്ക് തന്നെത്തന്നെ കൂടുതൽ വെളിപ്പെടുത്തുന്നു . ആയതിനാൽ ഓരോ സൃഷ്ടിയും സ്രഷ്ട്ടാവിൽ   നിന്ന് നമുക്കുള്ള സമ്മാനമാണ് . വിശുദ്ധ ഗ്രന്ഥത്തിൽ മനുഷ്യന്റെ നിലനിൽപ്പിന്റെ വേരുകൾ വെളിപ്പെടുത്തുന്നുണ്ട് . സൃഷ്ടി അതിന്റെ അന്തർലീനമായ മൂല്യങ്ങളോടും നന്മയോടും കൂടി സ്രഷ്ടാവിന്റെ വെളിപാട് പ്രകടമാക്കുന്നു. ...