സൃഷ്ടിയുടെ പരിപാലനം – (പരിസ്ഥിതി സംരക്ഷണം) Malayalam

         നമ്മൾ ആടുകളുടെ "സുന്ദരി/നല്ല ഇടയൻ" മാത്രമല്ല, പ്രകൃതിയുടെ                                           കൂടിയാണ്!                             

1.ആമുഖം

എന്റെ കഴിഞ്ഞ ലേഖനത്തിന്റെ തുടർച്ചയായി ആണ് ഇത് എഴുതുന്നത്. സൃഷ്ടിയുടെ പരിപാലനം, (പരിസ്ഥിതി സംരക്ഷണം) എന്ന ആശയം മൊട്ടിടുന്നത് ദൈവവും സൃഷ്ടികളും   തമ്മിൽ അടിസ്ഥാനപരമായി ഉള്ള ആഴമായ ബന്ധത്തിൽ നിന്നും ആണ്. തന്നിൽ  നിന്നും ഉടലെടുക്കുന്ന ഓരോ സൃഷ്ടിയിലൂടെയും സ്രഷ്ട്ടാവ് നമുക്ക് തന്നെത്തന്നെ കൂടുതൽ വെളിപ്പെടുത്തുന്നു. ആയതിനാൽ ഓരോ സൃഷ്ടിയും സ്രഷ്ട്ടാവിൽ  നിന്ന് നമുക്കുള്ള സമ്മാനമാണ്. വിശുദ്ധ ഗ്രന്ഥത്തിൽ മനുഷ്യന്റെ നിലനിൽപ്പിന്റെ വേരുകൾ വെളിപ്പെടുത്തുന്നുണ്ട് . സൃഷ്ടി അതിന്റെ അന്തർലീനമായ മൂല്യങ്ങളോടും നന്മയോടും കൂടി സ്രഷ്ടാവിന്റെ വെളിപാട് പ്രകടമാക്കുന്നു. ആയതിനാൽ സൃഷ്ടിയോടുള്ള സ്നേഹം, പാരിസ്ഥിതിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന   സൃഷ്ടിയെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം നമ്മിൽ നിക്ഷേപിക്കുന്നു.

സൃഷ്ട്ടിയോടും പരിസ്ഥിതിയോടും ഉള്ള നമ്മുടെ വികലമായ, കാഴ്ചപ്പാടുകൾക്കും മാനവിക മൂല്യങ്ങളുടെ ശോഷണത്തിനും മൂല്യച്യുതിക്കും പ്രധാന കാരണം നൂതന സാങ്കേതികതയുടെ അതിപ്രസരവും ആധിപത്യവും ആണ്. കഴിഞ്ഞ ഇരുന്നൂറു വർഷങ്ങൾ ആയി നമ്മൾ പുതിയ പുതിയ സാങ്കേതിക മാറ്റങ്ങളുടെ ഗുണഭോക്താക്കൾ ആയി മാറിക്കൊണ്ടിരിക്കുകയാണ്. മാനുഷിക മൂല്യങ്ങൾക്കും ഉത്തരവാദിത്തങ്ങൾക്കും മനഃസാക്ഷിക്കും പ്രാധാന്യം കൊടുക്കാത്ത എല്ലാ സാങ്കേതിക വളർച്ചകളും ആശങ്കാജനകമാണ്,അപകടകരങ്ങൾ ആണ്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ശ്രേഷ്ഠമായ ലക്ഷ്യങ്ങൾക്കായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് ഒരു ധാർമ്മിക ചട്ടക്കൂടും ആത്മീയ സംസ്കാരവും ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ആവശ്യമാണ്. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാ വസ്തുക്കളുടെയും മേൽ ആധിപത്യവും നിയന്ത്രണവും വൈദഗ്ധ്യവും നേടാൻ നമ്മൾ  ശ്രമിക്കുന്നു. 

അതിമോഹ (greed)  പ്രവൃത്തി, പ്രകൃതിവിഭവങ്ങൾ എക്കാലവും പരിധിയില്ലാതെ ലഭിക്കുന്നതാണ് എന്ന ചിന്തയിൽ അവ മുഴുവൻ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുന്നു. . ശാസ്ത്രവും സാങ്കേതികവിദ്യയും കമ്പോള ശക്തികളും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചോളും എന്ന് നാം വിശ്വസിക്കുന്നു. പ്രകൃതിയിലെ   പ്രതിസന്ധികളുടെമേൽ ഉള്ള  മാനുഷിക ഇടപെടലുകൾ (മാനുഷിക ഉറവിടങ്ങൾ)  അംഗീകരിക്കാതെ പ്രതിസന്ധികൾ കൊണ്ടുള്ള  പ്രശ്നങ്ങൾ മാത്രം  വിവരിക്കുന്നത് സഹായകരമാകില്ല. ഒരു പ്രത്യേകതരം  കാഴ്ചപ്പാടുകളിലൂടെ മാത്രം  മനുഷ്യജീവിതത്തെയും പ്രവർത്തനങ്ങളേയും  മനസ്സിലാക്കുന്നതിനുള്ള ശ്രമം   നമുക്ക് ചുറ്റുമുള്ള ലോകത്തെ  ഗുരുതരമായ  ദോഷത്തിലേക്ക് നയിക്കും

ഇതിന്റെ ദോഷ ഫലങ്ങൾ, മനുഷ്യൻറെ  സാമൂഹിക ജീവിതത്തിലും എല്ലാ മേഖലകളെയും ബാധിക്കുന്ന പരിസ്ഥിതിയുടെ അപചയത്തിലും പ്രകടമായി കാണാം.  സാങ്കേതിക സൃഷ്ട്ടികൾ ,ഉൽപന്നങ്ങൾ  എന്നിവ നിഷ്പക്ഷമല്ലെന്ന് നാം അംഗീകരിക്കണം, കാരണം അവ നമ്മുടെ ജീവിതശൈലി ക്രമീകരിക്കുകയും ചില ശക്തമായ ഗ്രൂപ്പുകളുടെ താൽപ്പര്യങ്ങൾക്കനുസൃതമായി സാമൂഹിക സാധ്യതകൾ രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നു.

2. സൃഷ്ടി, ആരാധനയുമായി ബന്ധപ്പെട്ട്:

സൃഷ്ടിയോടുള്ള നമ്മുടെ കരുതലിന് ആരാധനയുമായി നേരിട്ട് ബന്ധമുണ്ട്.  സൃഷ്ടിയെ ദൈവത്തിന്റെ ഒരു പ്രവൃത്തിയായി വീക്ഷിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു . അപ്പോൾ സൃഷ്ടടി എങ്ങനെ അത് സൃഷ്ടിച്ച ദൈവത്തെ ആരാധിക്കുന്നത്തിലേക്ക് നമ്മെ നയിക്കുന്നു എന്ന് വെളിവാകുന്നു. യഥാർത്ഥത്തിൽ  അത് നമ്മെ "സ്രഷ്ടാവിനെ അംഗീകരിക്കുന്നതിനും നമ്മുടെ മനസ്സും ഹൃദയങ്ങളും ദൈവത്തിലേക്കുള്ള ആരാധനയിൽ ഉയർത്തുന്നതിനും  സഹായിക്കുന്നു. അതായത്, ദൈവം സൃഷ്ടിച്ചിട്ടുള്ള എല്ലാറ്റിന്റെയും പ്രവർത്തനത്തിൽ  പങ്കാളികളാകുന്നത്  ദൈവത്തെ ആരാധിക്കുന്ന രീതിയെ പ്രതിനിധീകരിക്കുന്നു, അത് ദൈവത്തെ സേവിക്കുന്ന രീതിയാണ്. അങ്ങനെ, മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ആത്യന്തികമായി  സ്രഷ്ടാവിനെ ആരാധിക്കുന്ന ഒരു തലം ,(ഒരു ബോധം )ഉണ്ട്.

അതുകൊണ്ട്, നമ്മുടെ പ്രവൃത്തിയോ ഭൂമിയുടെ ഉപയോഗമോ സ്രഷ്ടാവിനെ ആരാധിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനും സംഭാവന ചെയ്യുന്നുവോ  എന്ന  ഗൗരവമായ ചോദ്യങ്ങൾ ഉയർന്നുവരുന്നുഎന്റെ എന്തെങ്കിലും പ്രവർത്തികൾ ദൈവമഹത്തത്തിനായും ദൈവാരാധനക്കായും ഉതകുന്നില്ലെങ്കിൽ പിന്നെ എന്റെ ജീവിതത്തിന്റെ അർത്ഥം എന്ത്ആരാണ് അവിടുത്തെ മഹനീയമായ സൃഷ്ടികളെ കുറിച്ചുള്ള പദ്ധതികൾ തകിടം മറിക്കാൻ എനിക്ക് അവകാശം തന്നത്? ഇതേക്കുറിച്ചു നമുക്ക് ആത്മാർത്ഥമായി വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.

3.സൃഷ്ടി എല്ലാവരുടേതും-ഇപ്പോഴുള്ളവർക്കും,ഭാവിയിലുള്ളവർക്കും

സൃഷ്ടി ദൈവത്തിന്റെ ഒരു പ്രവൃത്തിയാണ് എന്നുള്ളതുകൊണ്ട് സൃഷ്ടിയെഅവർ ആഗ്രഹിക്കുന്ന രീതിയിൽ" ചൂഷണം ചെയ്യുന്നത് മനുഷ്യരാശിയുടെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനു ചേർന്നതല്ല. സ്ഥല-കാല കാര്യങ്ങളിലും ഇത് ബാധകമാണ്. ഭാവിയിലുള്ളവരുടെ ആവശ്യങ്ങൾ കൂടി ലക്ഷ്യമിട്ടു വേണം നാം നമ്മുടെ ഇപ്പോഴത്തെ ആവശ്യങ്ങൾ നിറവേറ്റേണ്ടത്. നമുക്ക് വേണ്ടി ഇപ്പോൾ ഉള്ളതെല്ലാം നില നിറുത്തിയ പൂർവികരോട് നാം നന്ദിയും കടപ്പാടും ഉള്ളവരായിരിക്കുകയും വേണം   ഇതിനെ "ഇന്റർ-ജനറേഷൻ സോളിഡാരിറ്റി" (തലമുറകളുടെ ഐക്യദാർഢ്യംഎന്ന് വിളിക്കുന്നു.

4. സൃഷ്ടി  നമ്മെ ആത്മീയ  വിചിന്തനത്തിലേക്ക് നയിക്കുന്നു:

സൃഷ്ടിയോടുള്ള കരുതൽബോധം നമ്മെ  ഒരു വിചിന്തനത്തിലേക്ക്  (ധ്യാനത്തിലേക്കു) നയിക്കുന്നു. വി .ഫ്രാൻസിസ് അസീസി ഒരു തികഞ്ഞ ആത്മീയ മനുഷ്യൻ ആയിരുന്നു. അദ്ദേഹം സൃഷ്ടിയെ പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമുള്ള ഒരു ഉപകരണമായി കണ്ടു.   ദൈവത്തെ ആരാധിക്കാൻ കഴിയുന്ന ഒരു ഘടകമായി സൃഷ്ട്ടികളെ  ഉപയോഗിക്കാൻ അദ്ദേഹം തന്റെ സഹോദരങ്ങളെ അവരുടെ സമൂഹങ്ങളിൽ പ്രോത്സാഹിപ്പിച്ചു (ഉദാ:സഹോദരൻ സൂര്യൻ,സഹോദരി ചന്ദ്രൻ എന്നിങ്ങനെ )..

5. സൃഷ്ടി സ്രഷ്ടാവിന്റെ സാന്നിധ്യം വെളിപ്പെടുത്തുന്നു:

പ്രകൃതി, മനുഷ്യത്വം, ചരിത്രം, അനുഭവം എന്നിവയിലൂടെ സ്രഷ്ടാവ് സാർവത്രികമായി തന്നെത്തന്നെ വെളിപ്പെടുത്തുന്നു.  പല തരത്തിൽ സൃഷ്ടി സ്രഷ്ടാവിനെയും "ദൈവത്തിന്റെ മഹത്തായ പ്രവൃത്തികളെയും" പ്രതിഫലിപ്പിക്കുന്നു. സൃഷ്ടികൾക്ക് അതിൽതന്നെ  സ്രഷ്ടാവിന്റെ സാന്നിധ്യം വിവരിക്കാനും വെളിപ്പെടുത്താനുമുള്ള കഴിവുണ്ടെന്ന് ഇത് കാണിക്കുന്നു. ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു മാർഗം സെന്റ് ഫ്രാൻസിസ് സൃഷ്ടിയിൽ  കണ്ടെത്തിയത് തന്നെ വളരെ നിർണായകമാണ്. ,അതിലൂടെ  "ദൈവം ഉണ്ടാക്കിയതെല്ലാം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചു്," സൃഷ്ടിയെ പരിപാലിക്കുന്നതിനെക്കുറിച്ച്" നമ്മൾ വളരെയധികം പഠിക്കുന്നു.

സൃഷ്ടി, തീർച്ചയായും ഒരു സഹോദരനാണ്, സഹോദരിയാണ്. ദൈവം സൃഷ്ടിച്ചവയുമായുള്ള   നമ്മുടെ ബന്ധം പ്രകടിപ്പിക്കാൻ വിശുദ്ധ ഫ്രാൻസിസ് "സഹോദരബന്ധം" എന്ന പദം    ഉപയോഗിച്ചു. ഇതിനർത്ഥംസൃഷ്ടിയുമായുള്ള നമ്മുടെ ബന്ധം അഫിലിയേഷൻ,ബന്ധുത്വം  പ്രകാരമാണ് എന്നാണ്. സൃഷ്ടിയും എല്ലാ സൃഷ്ട്ട വസ്തുക്കളും പ്രകൃത്യാൽ തന്നെ  നല്ലതും സൃഷ്ട്ടാവിന്റെ എല്ലാ  നന്മകളും  ഉൾക്കൊള്ളുന്നതും ആണ്. അതുകൊണ്ട്, നാം അതിനെ വളർത്തി പരിപാലിക്കുകയോ നിലനിർത്തുകയോചെയ്യേണ്ടതുണ്ട്. മനുഷ്യനും  സൃഷ്ടിയും തമ്മിലുള്ള ബന്ധം സഹോദരങ്ങളും സഹോദരിമാരും തമ്മിലുള്ള ബന്ധത്തിൽ പ്രതിഫലിക്കുന്നു. സൃഷ്ടി എല്ലാം നമുക്കു വേണ്ടിയുള്ളതാണ്, നമ്മുടെ ഒരു ബന്ധുവിനെ പ്പോലെ : നമ്മൾ ഒരു സഹോദരനെ  കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്നതുപോലെ അതിനെ സൂക്ഷിക്കണം.നമ്മൾ നമ്മുടെ സഹോദരങ്ങളെ   പിന്തുണയ്ക്കുന്നു, അവരുടെ ജീവൻ സംരക്ഷിക്കുന്നു. അവർക്കുള്ളതെല്ലാം നമ്മൾ  സംരക്ഷിക്കുന്നു അതുപോലെ എല്ലാ സൃഷ്ടികളെയും കാത്തു പരിപാലിക്കാൻ നമുക്ക് കടമയുണ്ട്.

6. സൃഷ്ടിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത എന്താണ്?

നമുക്ക് ചെയ്യുവാൻ കഴിയുന്ന ചെറിയ കാര്യങ്ങളെ കുറിച്ച് ഞാൻ പറയാം. സൃഷ്ടിയെ പരിപാലിക്കാനും പരിസ്ഥിതിയിൽ സ്വാധീനം ചെലുത്താനുമുള്ള നമ്മുടെ ആഹ്വാനത്തെക്കുറിച്ച് പ്രതിഫലിപ്പിക്കാൻ സഹായിക്കുന്നതിന് നമ്മുടെ ദൈനംദിന ജീവിതത്തിൽ ബോധപൂർവമായ ഒരു ചെറിയ ചുവടുവെപ്പ് നാം നടത്തേണ്ടതുണ്ട്.  അടുക്കള അവശിഷ്ടങ്ങൾ കമ്പോസ്റ്റ് ചെയ്യുക, റീസൈക്ലിംഗ് പോലുള്ള ലളിതമായ കാര്യങ്ങൾ  എന്നിവ നമ്മുക്കു ചെയ്യാനാകും."പരിസ്ഥിതിസംരക്ഷണവും ആഗോള കാലാവസ്ഥാ വ്യതിയാനവുംനമുക്കെല്ലാവർക്കും ഒരു ഉണർത്തു പാട്ടാണ്.

സൃഷ്ടിയെ പരിപാലിക്കുന്നതിലൂടെ സ്രഷ്ടാവിനെയും നമ്മുടെ അയൽക്കാരെയും സ്നേഹിക്കാനുള്ള ആഹ്വാനമാണ്  നമ്മുടെ കൺമുന്നിൽ സംഭവിക്കുന്ന നാടകീയമായ കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്തങ്ങളും  നമ്മെ പഠിപ്പിക്കുന്നത്. ആഗോള താപനത്തെ ക്കുറിച്ചുള്ള   ശാസ്ത്രീയ തെളിവുകൾ പരിശോധിക്കാനും "വ്യക്തികൾ" എന്ന നിലയിൽ പ്രതികരിക്കാനും വിശ്വസ്ഥത നിറഞ്ഞ കൂട്ടായ   പ്രവർത്തനങ്ങൾ നടത്താനുമുള്ള  ആത്മാർത്ഥമായ ക്ഷണമാണിത്.

3R’ ന്റെ ഉപയോഗം, (Reduce, Reuse and Recycle) പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും പുനരുപയോഗിക്കാവുന്ന വസ്തുക്കൾ പുനരുപയോഗം ചെയ്യാനും മാലിന്യങ്ങൾ കുറയ്ക്കാനും മാലിന്യങ്ങൾ തടയാനും സഹായിക്കും... ഇത് നമുക്ക് മാത്രമല്ല, നമ്മുടെ ഭൂഗോളത്തിനും  ഗുണം ചെയ്യും, അങ്ങനെ അതിന്റെ സൗന്ദര്യം സംരക്ഷിക്കുകയും കൂടുതൽ തലമുറകൾക്ക് അതിന്റെ സൗന്ദര്യം ഉറപ്പാക്കുകയും ചെയ്യും. എല്ലാ സൃഷ്ടികളുമായും നല്ല  ബന്ധത്തിൽ ജീവിച്ചു  "ജനങ്ങളെയും ഗ്രഹത്തെയും സംരക്ഷിക്കാൻ" നമ്മൾ  വിളിക്കപ്പെട്ടിരിക്കുന്നു.

7. സൃഷ്ടിയുടെ സംരക്ഷണം:

സൃഷ്ടിയുടെ സംരക്ഷണവും വീണ്ടെടുപ്പും മോശയ്ക്ക് ന്യായപ്രമാണം നൽകപ്പെടുന്നതിന് മുമ്പുതന്നെ മനുഷ്യരാശിക്ക് നൽകപ്പെട്ട ഒരു 'കൽപ്പന' ആയി കാണപ്പെടുന്നു. മറ്റ് കൽപ്പനകൾക്കൊപ്പം, സാബത്ത് വിശ്രമവും, പൂന്തോട്ടം സംരക്ഷിക്കാനും കൃഷി ചെയ്യാനും ഉള്ള കല്പനയും ഏദൻ  തോട്ടത്തിൽ വെച്ച് നൽകപ്പെട്ടു. സൃഷ്ടിയുടെ മേൽ ഭരിക്കുന്ന "സ്രഷ്ടാവിന്റെ പകരക്കാരൻ" എന്നതും ആധികാരികമായി 'തന്റെ ജീവിതം മെച്ചപ്പെടുത്തുന്നവനോ അല്ലെങ്കിൽ വികൃതമാക്കുന്നവനോ, ചൂഷണം ചെയ്യുന്നവനോ, സൃഷ്ടിയുടെ അധിപനോ ആയിരിക്കുക' എന്നതിൽ നിന്ന് മനുഷ്യൻ തിരഞ്ഞെടുക്കണം.

മനുഷ്യൻ ദൈവത്തിനെതിരെ, സഹോദരന്മാർക്കെതിരെ, തനിക്കെതിരെ മാത്രമല്ല പ്രകൃതിക്കെതിരെയും പാപം ചെയ്യുന്നു, പലപ്പോഴും ഭൂമിയെ ശൂന്യമാക്കുന്നു. പ്രകൃതിയെക്കുറിച്ചുള്ള ധ്യാനത്തിൽ നിന്ന്  പ്രകൃതിയോടും, മൃഗങ്ങളോടും, മനുഷ്യന്റെ പ്രവൃത്തികളോടും, ദൈനംദിന യാഥാർത്ഥ്യത്തോടും, നമുക്ക് അനുരഞ്ജനം നടത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു, നമുക്ക് പാഠങ്ങൾ ഉൾക്കൊള്ളാനും സാന്ത്വനപ്പെടുത്താനും പ്രകൃതിയുടെ എല്ലാ 'നിലവിളികളോടും പ്രതികരിക്കാനും കഴിയണം .

ഭൂമി അഭിമുഖീകരിക്കുന്ന "വികസിച്ചുകൊണ്ടിരിക്കുന്ന മരുഭൂമി", വർദ്ധിച്ചുവരുന്ന വിജനമായ ഭൂമി എന്ന പ്രശ്നത്തിന് മുന്നിലാണ് നമ്മൾ: സൃഷ്ടിയെക്കുറിച്ചു ആഴത്തിൽ കാണാൻ നാം ‘രണ്ടാം ആദത്തിൽ’ നിന്ന് പഠിക്കണം(signatura rerum” എന്ന  book : സൃഷ്ട്ടിയിലുള്ള നിരവധി രൂപങ്ങളിലും അവസ്ഥകളിലും (shapes) പ്രകടമാകുന്ന  അടയാളങ്ങളും പ്രാധാന്യവും കാണിക്കുന്നു. “lacrimae rerum” (കാര്യങ്ങളിൽ കണ്ണുനീർ ഉണ്ട്: ജീവിതം ദുരന്തമാണ്) എന്ന്  മാത്രമല്ല, “laudes rerum” (സൃഷ്ടികളെ മഹത്വപ്പെടുത്തൽ) എന്നിവയും ഉൾക്കൊള്ളുന്നു.

8. മനുഷ്യന്റെ ഉത്തരവാദിത്തം:

 മനുഷ്യൻ പ്രകൃതിയുടെ കൂടി നല്ലിടയൻ ആകേണ്ടവരാണ്.ഇന്ന് കാര്യസ്ഥൻ എന്ന ആശയം അതിന്റെ ഏറ്റവും മൗലികവും അടിസ്ഥാനപരവുമായ അർത്ഥത്തിൽ "ഭൂമിയെ പരിപാലിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തത്തെ" പരാമർശിക്കാൻ  പ്രയോഗിക്കുന്നു. ഭൂമിയുടെ ഉത്തരവാദിത്തമുള്ള കാര്യനിർവാഹകരാകുന്നതിൽ  നമ്മൾ പരാജയപ്പെട്ടു. ഇത് ആഗോള കാലാവസ്ഥാ അസ്ഥിരതയ്ക്കും സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും ജൈവവൈവിധ്യത്തിനു ഭീഷണിയാകുകയും  മനുഷ്യവർഗത്തെപ്പോലും അപകടത്തിലാക്കുകയും ചെയ്യുന്ന നിലവിലെ പാരിസ്ഥിതിക പ്രതിസന്ധികളിലേക്ക് നയിച്ചു.

അന്തരീക്ഷ മലിനീകരണം, ഭൂമിയിലെ വിഷം, ശുദ്ധജല മലിനീകരണം, സമുദ്രങ്ങളുടെയും നദികളുടെയും തടാകങ്ങളുടെയും  മറ്റ്  ജലാശയങ്ങളുടെയും നിലനിൽപ്പിനും ആരോഗ്യത്തിനനും  അപകടമുണ്ടാക്കുന്ന ബില്യൺ കണക്കിന് ടൺ പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കുന്നത് എന്നിവ പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഉൾപ്പെടുന്നു. ഭയാനകമായ അനുപാതത്തിൽ വനവും ഭൂമിയും നഷ്ടപ്പെടുന്നത് ഭക്ഷ്യസുരക്ഷയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.

സൃഷ്ടിയുടെ

പരിപാലനം പരസ്പരമുള്ള  കൂട്ട് ഉത്തരവാദിത്തമാണ്, കാരണം അത് നമ്മുടെ പൊതു ഭവനമാണ്. ജീവന്റെ വലയിൽ, നാമെല്ലാവരും ഒരേ ഗ്രഹത്തിൽ പെട്ടവരാണ്. പൊതുനന്മയെ പ്രോത്സാഹിപ്പിക്കുക എന്നതിനർത്ഥം ഭൂമി മാതാവിന്റെ വിഭവങ്ങളുടെ കാര്യസ്ഥന്മാരാകാനുള്ള ഉത്തരവാദിത്തബോധം നാം വളർത്തിയെടുക്കണം എന്നാണ്. പ്രകൃതിയുടെ ഇടയനായിരിക്കുക എന്നതിന്റെ പ്രധാന അർത്ഥമാണിത്.

9. സൃഷ്ടിയുടെയും സ്രഷ്ടാവിന്റെയും സമഗ്രത:

"സൃഷ്ടി എന്നത് സ്രഷ്ടാവിന്റെ സാന്നിധ്യവും ആത്മപ്രകാശനവുമാണ്", അത് പ്രപഞ്ചത്തെ മുഴുവൻ രൂപാന്തരപ്പെടുത്തുന്നു. ഒരു ഭൗമസമൂഹത്തിലെ മറ്റ് ജീവജാലങ്ങളുടെ കൂട്ടാളികളാണ് മനുഷ്യർ എന്നതാണ് സൃഷ്ടിയുടെ സമഗ്രത. സമഗ്രത എന്നത് സൃഷ്ടിയുടെ യുക്തിസഹമായ ഉപയോഗത്തെ സൂചിപ്പിക്കുന്നു. അതിന്റെ ഉദ്ദേശ്യത്തെയും ലക്ഷ്യത്തെയും ബഹുമാനിക്കുന്നതും ഭാവി തലമുറയുടെ ആവശ്യങ്ങളെക്കുറിച്ച് ശ്രദ്ധയുള്ളതുമായ ഉപയോഗം. ആയതിനാൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന   പ്രക്രിയയിൽ 'സഹകരണവും   'പൂർത്തിയാകാത്ത സാധ്യത' -സൃഷ്ടിയുടെ തുടർന്നുകൊണ്ടിരിക്കുന്ന  പ്രക്രിയ- സാക്ഷാത്കരിക്കുന്നതിനുള്ള സമഗ്ര സംഭാവനകളും  സൃഷ്ടി ആവശ്യപ്പെടുന്നു.

നമ്മൾ ദൈവമല്ല. ഭൂമി നമുക്കുമുമ്പേ ഇവിടെ ഉണ്ടായിരുന്നു, അത് നമുക്ക് നൽകപ്പെട്ടിരിക്കുന്നു...... ചിലപ്പോൾ നാം തിരുവെഴുത്തുകളെ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടെന്നത് ശരിയാണെങ്കിലും, ഇക്കാലത്ത് നാം "ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെടുകയും ഭൂമിയിലെ  മറ്റ് ജീവികളുടെ മേൽ സമ്പൂർണ്ണ ആധിപത്യം നല്കപ്പെടുകയും    ചെയ്തിരിക്കുന്നു എന്ന ധാരണയെ, ന്യായീകരണത്തെ  ശക്തമായി തള്ളിക്കളയേണ്ടിയിരിക്കുന്നു.

10. ഞാൻ സംഗ്രഹിക്കട്ടെ:

നിസ്സംഗതയും നിശബ്ദതയും  സങ്കീർണതയിലേക്കും,  കലാപത്തിലേയ്ക്കും, നാശത്തിലേയ്ക്കും നയിക്കുന്നു. ശ്വാസം മുട്ടൽ, പട്ടിണി, വെള്ളപ്പൊക്കം, വരൾച്ച, ഉയർന്ന താപനില, അക്രമം, നാശം എന്നിവയാൽ ആളുകൾ മരിക്കുമ്പോൾ”, നമ്മൾ ഒപ്പം നിൽക്കുമ്പോഴെല്ലാം, എണ്ണത്തിൽ വലുതായാലും ചെറിയ തോതായാലും, ഒരൊറ്റ മനുഷ്യജീവൻ നഷ്ടപ്പെടുമ്പോൾ പോലും ഇവ എല്ലായ്പ്പോഴും ദുരന്തങ്ങൾ തന്നെ ആണ്. ആഗോളവൽക്കരണം എന്നത് 'വൻതോതിൽ വർധിച്ച വ്യാപാര-സാംസ്കാരിക വിനിമയത്തിന്റെ' ഫലമായി ലോകം പരസ്പരബന്ധിതമാകുന്ന പ്രക്രിയയാണ്, സാങ്കേതിക മാറ്റത്തിന്റെ ഫലമായി ലോക സമ്പദ്‌വ്യവസ്ഥ വളരുകയാണ്. "നമുക്ക് സുസ്ഥിര വികസനം, സാമ്പത്തിക പുരോഗതി, സാങ്കേതിക പുരോഗതി എന്നിവ ആവശ്യമാണ്, എന്നാൽ സാമൂഹിക ഉൾപ്പെടുത്തലോടെ, അതായത് എല്ലാവർക്കും പ്രയോജനം ലഭിക്കണം; എന്നാൽ പരിസ്ഥിതി സുസ്ഥിരതയോടെ മാത്രം.”

ലോക സമൂഹം ഭാവിയുടെ അനിശ്ചിതത്വത്തെ തികച്ചും പുതിയ രീതിയിൽ അഭിമുഖീകരിക്കുകയാണ്. ചില തലമുറകൾ മറ്റുള്ളവരെക്കാൾ കൂടുതൽ വ്യക്തിമരണങ്ങളെ ക്കുറിച്ച്  ബോധവാന്മാരാണ്. ഉയർന്ന ശിശുമരണനിരക്ക് അവർ അനുഭവിച്ചിട്ടുണ്ട്; അവർ ഭേദമാക്കാനാവാത്ത രോഗ വ്യാധികൾക്ക്  ഇരയായി. . ഇപ്പോൾ പാശ്ചാത്യ ലോകത്തെ  മെഡിക്കൽ സയൻസ് ഇത്തരം  ഭീഷണികളെ വരുതിയിൽ നിറുത്താൻ  തുടങ്ങുന്ന  ഘട്ടത്തിലേക്ക് മുന്നേറിയിരിക്കുന്നു. എന്നാൽ മുഴുവൻ ഗ്രഹത്തിന്റെയും നിലനിൽപ്പിനെതന്നെ ബാധിക്കുന്ന  ആഗോള പ്രശ്നങ്ങളെയാണ്  ഇപ്പോൾ നാം  അഭിമുഖീകരിക്കുന്നത്.

ഗോ ഗ്രീൻ" എന്ന ആശയത്തെ കുറിച്ച്  നമ്മൾ ആളുകളെ  'ബോധവൽക്കരണം ' നടത്തേണ്ടതുണ്ട്. ആധുനിക കാലഘട്ടത്തിൽ ആളുകൾ വിദ്യാസമ്പന്നരാണ്, പക്ഷേ നമ്മൾ മനുഷ്യർ പരിസ്ഥിതിക്ക് ചെയ്യുന്ന നാശത്തെക്കുറിച്ച് അവർ അറിയുന്നില്ല, ചിന്തിക്കുന്നില്ല. ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പരിസ്ഥിതി അവബോധ പരിപാടികൾ  അനിവാര്യമാണ്. വിദ്യാഭ്യാസം,ബോധവൽക്കരണം  വ്യക്തികളെ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച്  കൂടുതൽ പര്യവേക്ഷണം ചെയ്യാനും പ്രശ്നപരിഹാരത്തിൽ ഏർപ്പെടാനും പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് നടപടിയെടുക്കാനും സഹായിക്കും.

                                    


                                ............അടുത്ത പതിപ്പിൽ തുടരും.

Thank you.

Bro. Antony, New Delhi

Montfort Resource Center (MRC)

e-mail: tonyindasg@gmail.com

Comments

Popular posts from this blog

Montfort Technical Institute, Tonga.

Montfort School Ashok Vihar, Delhi.

समग्र शिक्षा की ओर मोंटफोर्टियन मिशन, Montfortian Holistic Education in India